സർവ്വകക്ഷിയോഗം നടന്നു 

സ്‌കൂൾ   അഭിവൃദ്ധി  ലക്ഷ്യമാക്കി സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു .പ്രമുഖ രാഷ്ട്രീയ പ്രവർത്തകർ ചേർന്നു . സ്‌കൂളിന്റെ ഭാവി പ്രവർത്തനത്തിൽ പരിപൂർണ്ണ പിന്തുണ അറിയിച്ചു 

 നെൽകൃഷി നടത്തി 

അദ്ധ്യാപകരുടെയും പി ടി എ  യുടെയും സംയുക്താഭിമുഖ്യത്തിൽ നെൽകൃഷി നടത്തി , എച്ച്  എം ഇൻ ചാർജ് സത്യനാരായണ പ്രകാശ് , പ്രിൻസിപ്പൽ വി മുരളീധരൻ , സീനിയർ അസിസ്റ്റന്റ്  എ കെ റോസമ്മ , പി ടി എ പ്രസിഡൻറ്  കൃ ഷ്ണൻ  മേലത്ത് എന്നിവർ നേതൃത്വം നൽകി  . പഞ്ചായത്ത് മെമ്പർ കെ ആർ രഞജിനി ഉദ്ഘാടനം ചെയ്തുഓണത്തിന് ഒരുമുറം  പച്ചക്കറി 

വിഷരഹിത പച്ചക്കറി പ്രതിജ്‌ഞയും , ഡങ്കിപ്പനി  പ്രതിജ്ഞയും കുട്ടികളും അദ്ധ്യാപരും ചേർന്ന് നടത്തി .എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് , എ  കെ റോസമ്മ തുടങ്ങിയവർ നേതൃത്ത്വം നൽകി കപ്പ  കൃഷി ഇറക്കി 

സ്‌കൂൾ പിടി എ യുടെയും സീ ഡ്  ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കപ്പ കൃഷി തുടങ്ങി 

വിദ്യാരംഗം സാഹിത്യ വേദിക്ക് തുടക്കമായി 

സ്‌കൂൾ വിദ്യാരംഗം സാഹിത്യ വേദിക്ക് തുടക്കമായി . കുമ്പള സബ്ജില്ലാ കൺവീനർ ശ്രീ  വിജയൻ ശങ്കരംപാടി ഉദ്ഘാടനം ചെയ്തു ,എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് , എ  കെ റോസമ്മ , ഡി വി ഷാജി ജോൺ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു 


സ്‌കൂൾ പരിസരം വൃത്തിയാക്കി 

കുട്ടികൾ ചപ്പുചവറുകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്ത്  സ്‌കൂൾ പരിസരം  ശുചികരിച്ചു 

യാത്രയയപ്പ്‌ സമ്മേളനം 

കുണ്ടംകുഴി സ്‌കൂളിലേക്ക് ട്രാൻഫറായ  പ്രിൻസിപ്പൽ വി എസ്  ബാബുവിന് യാത്രയയപ്പു സമ്മേളനം സംഘടിപ്പിച്ചു